പയ്യന്നൂരിൽ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു; അപകടം സുഹൃത്തിന്‍റെ വീട്ടിലെത്തിയപ്പോൾ, മരിച്ചത് ഇടുക്കി സ്വദേശി

കണ്ണൂർ: കരിവെള്ളൂർ ശിവക്ഷേത്രകുളത്തിൽ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി മണിപ്പാറ ചേനാറ്റിൽ ഹൗസിൽ അഖിൽ അഗസ്റ്റിൻ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം.

ബെംഗളൂരുവിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന അഖിൽ കൂടെയുണ്ടായിരുന്നവർക്കൊപ്പം  കരിവെള്ളൂരിലെ സുഹൃത്തിൻ്റെ വീട്ടിലെത്തിയതായിരുന്നു. വൈകുന്നേരം 5.30-ഓടെ ആറ് കൂട്ടുകാരോടൊത്ത് ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങി. ഇതിനിടയിൽ അഖിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.

ഏറെനേരം കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അഖിലിനെ കണ്ടെത്തിയത്. തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: റെജി, അമ്മ: സോഫി. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!