കൊച്ചി : ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ച 17കാരനായ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഹൈക്കോടതിയെ സമീപിച്ചു.
ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട കേസാണെന്നും പ്രതിക്ക് ജാമ്യം നൽകി വിട്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുമെന്നും പ്രതിയെ ഒബ്സെർവഷൻ ഹോമിൽ അയക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേവലം അശ്രദ്ധ മൂലമല്ല അപകടമുണ്ടായതെന്നും മനുഷ്യജീവന് വിലകൽപ്പിക്കാത്ത മനോഭാവമാണ് പ്രതി കാട്ടിയതെന്നും ചൂണ്ടിക്കാട്ടുന്നു. കുട്ടിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജൂഡിഷ്യൽ ഓഫീസറാണെന്നും ഇതുകൊണ്ട് തെളിവ് നശിപ്പിക്കപ്പെടുമെന്നും കോടതിയെ ഓർമിപ്പിച്ചു. അപകടമുണ്ടായതിന് ശേഷം പൊലീസിന് സംഭവിച്ച വീഴ്ചകളും ചൂണ്ടിക്കാട്ടി.
