മാവേലിക്കരയിൽ അനന്തരവളുടെ വിവാഹത്തിന് നാട്ടിലെത്തിയ വിദേശ മലയാളി അന്തരിച്ചു

മാവേലിക്കര : സഹോദരിയുടെ മകളുടെ വിവാഹത്തിന് ബെഹ്‌റനിൽ നിന്നും അവധിക്ക് നാട്ടിൽ എത്തിയ വിദേശ മലയാളി അന്തരിച്ചു.

തട്ടാരമ്പലം മറ്റം തെക്ക് കോട്ടക്കുഴിയിൽ എസ്.ഗുരുദാസ് (53) ആണ് ലിവർ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്ന് രാവിലെ മരിച്ചത്.

നാളെയാണ് സഹോദരിയുടെ മകളുടെ വിവാഹം. നാല് ദിവസം മുമ്പാണ് ഗുരുദാസ് നാട്ടിലെത്തിയത്. സംസ്‍കാരം 28ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സീത (അങ്കണവാടി ടീച്ചർ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!