ഡയലോഗടിച്ചാൽ തെറ്റ് വെളുക്കില്ല… മുഖ്യമന്ത്രിക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ്…

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ നീക്കങ്ങൾ പൊളിഞ്ഞുവീഴുകയാണെന്നും ഡയലോഗ് അടിച്ചാൽ തെറ്റ് ശരിയാകില്ലെന്നും അദ്ദേഹം വിമർശിച്ചു.

രേഖകൾ ആവശ്യപ്പെടുമ്പോൾ മുൻ സർക്കാരിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നത് ഭീരുത്വമാണെന്ന് പിണറായി വിജയൻ പറഞ്ഞു.

വിവരക്കേടുകളെ വീരവാദമാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ജനങ്ങളെ കൊഞ്ഞനം കുത്തുന്ന ശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു.

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങണമെന്ന് താൻ വാദിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. വിഷയത്തിൽ സണ്ണി ജോസഫ് നടത്തിയ സാക്ഷ്യപ്പെടുത്തൽ രാഷ്ട്രീയ നാണക്കേടാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!