കൊച്ചി : സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾക്ക് തടയിടാൻ പരിശോധനകൾ കർശനമാക്കി എംവിഡി. എറണാകുളത്ത് ഇന്ന് എം വി ഡി നടത്തിയ മിന്നൽ പരിശോധനയിൽ 382 വാഹനങ്ങളാണ് പിടിയിലായത്.
ആലുവ, കളമശ്ശേരി, കാക്കനാട്, തൃപ്പൂണിത്തുറ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ റൂട്ടുകളിൽ ഓടുന്ന ബസുകളിലാണ് പരിശോധന നടന്നത്. നിയമലംഘനങ്ങൾക്ക് മുഴുവനായി 2.41 ലക്ഷം രൂപയാണ് പിഴയിട്ടത്.
തുടർച്ചയായി സ്വകാര്യ ബസുകൾക്ക് എതിരെ നിരവധി പരാതികളാണ് യാത്രക്കാരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. കൂടാതെ, ഹൈക്കോടതി നിർദേശത്തിനും പിന്നാലെയാണ് കർശന പരിശോധന ആരംഭിച്ചത്.
എറണാകുളം മേഖലകളിൽ 5 സ്ക്വാഡുകളായി തിരിഞ്ഞാണ് ആർടിഒ എൻഫോഴ്സ്മെന്റ് പരിശോധനയ്ക്ക് ഇറങ്ങിയത്.
