ലോകത്തെ ഞെട്ടിച്ച് ഇറാന്‍റെ വൻ നീക്കം, ഹോർമുസിൽ അമേരിക്കൻ പടക്കപ്പൽ ആക്രമിച്ചെന്ന് അവകാശവാദം…

ടെൽ അവീവ്: ഹോര്‍മുസിൽ അമേരിക്കൽ പടക്കപ്പൽ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ. ഒമാൻ ഉൾക്കടലിൽ ഇറാന്‍റെ പ്രാദേശിക അതിർത്തിയോട് അടുക്കാൻ ശ്രമിച്ച, അമേരിക്കയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ പ്രവർത്തിക്കുന്ന യുദ്ധക്കപ്പലിനെ തങ്ങളുടെ നാവികസേന വിജയകരമായി ലക്ഷ്യമിട്ടതായി ഇറാൻ അവകാശപ്പെട്ടു.

ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് സൈന്യത്തെ ഉദ്ധരിച്ച് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ തങ്ങളുടെ വാണിജ്യ കപ്പലുകൾക്ക് നേരെ അമേരിക്ക നിരന്തരം നടത്തുന്ന ആക്രമണങ്ങൾക്കും ഹോർമുസ് കടലിടുക്കിലെ രാജ്യാന്തര ചട്ടങ്ങൾ യുഎസ് ലംഘിച്ചതിനുമുള്ള ശക്തമായ തിരിച്ചടിയാണ് ഇതെന്ന് ഇറാൻ സൈന്യം പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!