.
പാലാ : പാലാ ഡയോസിഷ്യൻ മെഡിക്കൽ എജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ കേരള സർക്കാരിന്റെ അംഗീകൃത ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്നോളജി (DCSST), ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (DDT), ഡിപ്ലോമ ഇൻ റെസ്‌പിറേറ്ററി ടെക്നോളജി (D Resp. T) എന്നീ കോഴ്സുകളിൽ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
അർഹരായ വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസിന്റെ 60% മുതൽ 90% വരെ സ്കോളർഷിപ്പോടെ പഠിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
യോഗ്യത: ഹയർ സെക്കൻഡറി (HSE/VHSE) സയൻസ് വിഭാഗം (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) 60% മാർക്കോടുകൂടി പാസായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി അക്കാഡമിക്സ് വിഭാഗത്തിലെ +91 8281699240 എന്ന നമ്പറിൽ ബന്ധപ്പെടുക.
