പാലക്കാട് : ക്ഷേമപെൻഷൻ മുടങ്ങിയതിൽ ഇടുക്കിക്ക് പിന്നാലെ പാലക്കാടും പ്രതിഷേധം. അകത്തേത്തറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പത്മാവതിയും മകൾ ഇന്ദിരയുമാണ് പ്രതിഷേധിച്ചത്. ഇതറിഞ്ഞ് വിഷയത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്തെത്തി.
അകത്തേത്തറയില്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും.
പ്രതിമാസം തന്റെ പെന്‍ഷനില്‍ നിന്ന് തുക നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. സര്‍ക്കാര്‍ പെന്‍ഷന്‍ എന്ന് നല്‍കുന്നുവോ അന്ന് വരെ താന്‍ ഇരുവര്‍ക്കും പെന്‍ഷന്‍ തുക നല്‍കും. സമരം അവസാനിപ്പിക്കണ മെന്നും സുരേഷ് ഗോപി അഭ്യർഥിച്ചു.
കഴിഞ്ഞ ആറുമാസമായിട്ടും പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കി. പെൻഷൻ പണം ലഭിക്കാത്തതിനാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും വൃദ്ധ മാതാവ് പറഞ്ഞു.
92കാരിക്കും മകള്‍ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും
