പാലാ : വാഗമണ്ണിൽ വച്ച് കെ എസ് ആർ ടി സി ബസും ട്രാവലറും കുടിയിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു.
ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 4 30 യോടെ ഉണ്ടായ അപകടത്തിൽ കടയനിക്കാട് സ്വദേശികളായ രാജു ( 60 )ആനന്ദ് (52 ) ട്രാവലർ ഡ്രൈവർ സുഭാഷ് (42) എന്നിവർക്കാണ് പരിക്കേറ്റത്.
