കൈപ്പുഴ ആറ്റിൽ കാർ വീണുണ്ടായ അപകടം, രക്ഷപ്പെടുത്തിയ രണ്ടുപേരും മരണത്തിന് കീഴടങ്ങി

കുമരകം  : കൈപ്പുഴമുട്ടിൽ നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് വീണുണ്ടായ അപകടത്തിൽ 2 മരണം.  മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരാണ് ഭരിച്ചത് . രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്. മഴ മൂലം കാറിന്റെ നിയന്ത്രണം തെറ്റിയതാകാം അപകടത്തിന് കാരണമെന്നാണ് സംഭവ സ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക നിഗമനം.

കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡ് വഴി വന്നപ്പോഴാണ് ആറ്റിൽ വീണതെന്ന് നാട്ടുകാർ പറഞ്ഞു. കാറിന്റെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താണിരുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് കാർ ആറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത്. 

കാറിനുള്ളിൽ ഉണ്ടായിരുന്ന പുരുഷനെയും സ്ത്രീയെയും ഗ്ലാസ് പൊട്ടിച്ചാണ് പുറത്തെത്തിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ  ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് മന്ത്രി വി എൻ വാസവൻ സ്ഥലത്തെത്തുകയുണ്ടായി. മരണമടഞ്ഞവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!