ട്രെയിനിൽ കടത്താൻ ശ്രമിച്ച 25 ലക്ഷത്തോളം രൂപയുമായി ഒരാൾ പിടിയിൽ…

കൊല്ലം: രേഖകളില്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 25 ലക്ഷത്തോളം രൂപയുമായി ഒരാൾ പിടിയിൽ. കൊട്ടാരക്കര പുത്തൂർ സ്വദേശി ആനന്ദാണ് പുനലൂർ റെയിൽവേ പോലീസിന്റെ പിടിയിലായത്.

കൊല്ലം-ചെന്നൈ എഗ്മോർ ട്രെയിനിൽ നിന്നാണ് ഇയാൾ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ പുനലൂർ റെയിൽവേ പൊലീസ് എസ്എച്ച്ഒ പ്രദീപ് പി.കെ യുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് പണം പിടികൂടിയത്. ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു ആനന്ദ് യാത്ര ചെയ്തത്.

പരിശോധനയ്ക്കിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. ഒരു ലക്ഷത്തിന്റെ 25 കെട്ടുകളായാണ് പൊതിഞ്ഞു വെച്ച നിലയിൽ പണം സൂക്ഷിച്ചിരുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!