കിടങ്ങൂർ(കോട്ടയം) : പൊള്ളുന്ന വേനൽച്ചൂടിൽ കിടങ്ങൂർ ടൗണിലെത്തുന്ന ജനങ്ങൾക്ക് ആശ്വാസമായി സൗജന്യ സംഭാര വിതരണം.
തണ്ണീർപ്പന്തൽ പദ്ധതിയുടെ ഭാഗമായി കിടങ്ങൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് സെൻട്രൽ ജംഗ്ഷനിൽ പൊതുജനങ്ങൾക്കായി സംഭാര വിതരണമൊരുക്കിയത്.
വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തുന്ന വീട്ടമ്മമാരും കുട്ടികളുമടക്കം നിരവധി ആളുകൾ വിതരണ കൗണ്ടറിലെത്തി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് നിർവ്വഹിച്ചു. വേനൽ കനക്കുന്ന സാഹചര്യത്തിൽ പദ്ധതി തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടീന മാളിയേക്കൽ, സിബി സിബി, ജയൻ, ദീപു, ബിന്ദു രമേശ്, സതീഷ്, ലിസി എബ്രഹാം, ആശ, മഹേഷ് .എൻ,രാജേഷ് മോനിപ്പള്ളിൽ, ശ്രീജ മനോജ്, പഞ്ചായത്ത് സെക്രട്ടറി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
