Malayalam News, Kerala News, Latest, Breaking News Events
പുതുപ്പള്ളിയിൽ ജനകീയ പടയൊരുക്കം: എൽഡിഎഫ് മണ്ഡലം കൺവൻഷൻ ഇന്ന് പാമ്പാടിയിൽ
പാമ്പാടി : – പുതുപ്പള്ളിയുടെ വികസന മുരടിപ്പിന് അറുതി വരുത്താനും എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ നയങ്ങൾ വിളംബരം ചെയ്യാനുമുള്ള പടയൊരുക്കത്തിന് പാമ്പാടി ഇന്ന് സാക്ഷിയാകും. എൽഡിഎഫ് സ്ഥാനാർത്ഥി കെ.എം. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള മണ്ഡലം കൺവൻഷൻ ഇന്ന് വൈകിട്ട് 4-ന് പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ഓഡിറ്റോറിയത്തിൽ നടക്കും.
സിപിഐ (എം) സംസ്ഥാന സെക്രട്ടറിയറ്റംഗവും മന്ത്രിയുമായ വി.എൻ. വാസവൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ന
ാടിന്റെ വികസനവും ജനകീയ ബദലുകളും ചർച്ചയാകുന്ന ഈ രാഷ്ട്രീയ മുന്നേറ്റത്തിന് ആവേശം പകർന്ന്, ഇടതുപക്ഷ ജനാധിപത്യ മുന്നണി പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം വൈകിട്ട് സിപിഐഎം മ്മിന്റെ മുതിർന്ന നേതാവ് വൈക്കം വിശ്വൻ നിർവഹിക്കും.
ചങ്ങനാശേരി: വാഴപ്പള്ളി മഹാദേവക്ഷേത്രത്തിലെ ഉത്സവം 26ന് കൊടിയേറി ഏപ്രിൽ 4ന് സമാപിക്കും. ബുധനാഴ്ച രാവിലെ 8.30ന് പഞ്ചരത്ന കീർത്തനാലാപനം, 10.40നും 11.45നും മധ്യേ ക്ഷേത്രം തന്ത്രി തെക്കേടത്ത്…
പാമ്പാടി : വെള്ളൂർ വഴണക്കുളം വീട്ടിൽ പരേതനായ ചാക്കോയുടെ മകൻ രാജു വി.സി (മോനിച്ചൻ – 63) അന്തരിച്ചു.ഭാര്യ ആലീസ് പറത്താനം കഞ്ഞിക്കുഴി.മക്കൾ : സുനിത സുമിത്ത്…
കോട്ടയം : പാക്കിൽ സെന്റ് തോമസ് യാക്കോബായ സിറിയൻ ചർച്ചിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നും പണം മോഷ്ടിച്ച ചാരുംമൂട് സ്വദേശി അറസ്റ്റിൽ. സ്ക്കൂട്ടറിന്റെ…