രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിൽ എത്തി, പാലക്കാട്ടേക്ക് പുറപ്പെട്ടു…

കോട്ടയം : യുഡിഎഫിൻ്റെ പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ചു.

രാവിലെ 9 മണിയോടെയാണ് അദ്ദേഹം പുതുപ്പള്ളിയിൽ എത്തിയത്.

എം എൽ എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ്, മുൻ എംഎൽഎ കെ സി ജോസഫ്, അഡ്വ. ടോമി കല്ലാനി , ജോഷി ഫിലിപ്പ്, ഫിൽസൺ മാതൃൂസ്  തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പം ഉണ്ടായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തുന്നതിനെ ചാണ്ടി ഉമ്മൻ എതിർത്തെന്ന വാർത്തയ്ക്ക് എതിരെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു

ദൗർഭാഗ്യകരമായ വാർത്തയാണ് ഇത്. ഒരു വാർത്ത നൽകുമോമ്പോൾ വാർത്തയിൽ പരാമർശിക്കപ്പെടുന്നവരോട് സംസാരിക്കാൻ മര്യാദ കാണിക്കണം.

വൈകാരിക  വിഷയം വാർത്തയാക്കുമ്പോൾ ജാഗ്രത കാണിക്കണം.തന്നെയും ചാണ്ടി ഉമ്മനെയും ഈ വാർത്ത ഏറെ വേദനിപ്പിച്ചെന്നും രാഹുൽ പറഞ്ഞു.

സരിൻ പാലക്കാട് മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല.അദ്ദേഹം ഒടുവിൽ സംസാരിച്ചതും കോൺഗ്രസുകാര നാണ്.ഒരു രാഷ്ട്രീയ പ്രവർത്തകൻ്റെ മൂലധനം വിശ്വാസ്യതയാണ്.  സരിനുമായി നേരത്തെ ഫോണിൽ വിളിച്ചിരുന്നു. പിന്തുണ അറിയിച്ചിരുന്നു.

അദ്ദേഹത്തിന് എന്തെങ്കിലും  ആശങ്കകൾ ഉണ്ടെങ്കിൽ അത്  പരിഹരിക്കേണ്ടത്  പാർട്ടിയാണെന്നും രാഹുൽ പറഞ്ഞു.

പുതുപ്പള്ളിയിൽ നിന്നും രാഹുൽ പാലക്കാട്ടേക്ക് പുറപ്പെട്ടു. വൈകിട്ട് ഡിസിസിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!