ഇടുക്കി ആനച്ചാലില്‍ കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയ മധ്യവയസ്കൻ മരിച്ചു

ഇടുക്കി : കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മധ്യവയസ്കൻ മരിച്ചു. ആനച്ചാല്‍ ചെങ്കുളത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ മാങ്ങപ്പാറ ഉന്നതി സ്വദേശി ബെന്നി (56) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

നല്ല ആഴമുള്ള കിണറായിരുന്നു. കിണറ്റില്‍ ഇറങ്ങിയ ഉടനെ ബെന്നിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയാ. യിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും സ്ഥലത്തെത്തി കിണറ്റില്‍ നിന്നും അദ്ദേഹത്തെ പുറത്തെത്തിച്ചു.

വളരെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ബെന്നിയെ കിണറ്റില്‍ നിന്നും കയറ്റിയത്. പിന്നാലെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!