കുട്ടനാടിന് വിഷുക്കൈനീട്ടവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍

ആലപ്പുഴ: നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ കുട്ടനാടിന് വിഷുക്കൈനീട്ടമായി സൗജന്യ ശുദ്ധജലപദ്ധതി സമ്മാനിച്ചു.

വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിതീര്‍ത്ഥം പദ്ധതിയുടെ ഭാഗമായി, കുട്ടനാട്ടിലെ ശുദ്ധജല ക്ഷാമം നേരിടുന്ന, കണ്ടങ്കരി, മുരിക്കോല്‍മുട്ട്, നെടുമുടി വാര്‍ഡുകളിലെ 1000ത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി 3 സോളാര്‍ ഓട്ടോമേറ്റഡ് ആര്‍ഒ പ്ലാന്റുകളുടെ പ്രവര്‍ത്തനം ഏപ്രില്‍ 14നു ആരംഭിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

ഈ സംരംഭം വഴി ഓരോ കുടുംബത്തിനും ദിവസേന 20 ലിറ്റര്‍ വെച്ച് നാലായിരത്തോളം പേര്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭിക്കും. മണിക്കൂറില്‍ 500 ലിറ്റര്‍ ശുദ്ധജലം ലഭ്യമാക്കുന്നതാണ് പ്ലാന്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!