റിപ്പോർട്ടർ ചാനൽ എംഡിക്കെതിരെ കോൺഗ്രസ്…ഷാഫി പറമ്പിലിനെതിരായ വർഗീയ പരാമർശത്തിൽ പോലീസിൽ പരാതി

പാലക്കാട്: റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിനെതിരെ പോലീസിൽ പരാതി നൽകി കോൺഗ്രസ്. ഷാഫി പറമ്പിൽ എംപിക്കെതിരെ ചാനൽ ചർച്ചയ്ക്കിടെ വർഗീയ പരാമർശം നടത്തിയെന്നാരോപിച്ചാണ് നടപടി. പാലക്കാട് ജില്ലാ പോലീസ് മേധാവിക്കാണ് പരാതി കൈമാറിയത്.

ടെലിവിഷൻ ചർച്ചയ്ക്കിടെ ഷാഫി പറമ്പിൽ എംപിക്കെതിരെ ആന്റോ അഗസ്റ്റിൻ നടത്തിയ പരാമർശങ്ങൾ മതസ്പർദ്ധ ഉണ്ടാക്കാൻ സാധ്യതയുള്ളതാണെന്ന് പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് നേതാവ് പ്രമോദ് താണ്ടലോടാണ് പാലക്കാട് എസ്പിക്ക് പരാതി നൽകിയത്. ചാനലിനെതിരെയും എം.ഡിക്കെതിരെയും ക്രിമിനൽ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!