ആര് വോട്ട് ചെയ്താലും സ്വീകരിക്കും… വി ശിവൻകുട്ടി

തിരുവനന്തപുരം : ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. തന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് തരുന്നത് സ്വീകരിക്കും. ആർക്ക് വോട്ട് ചെയ്യണമെന്നത് വോട്ടറുടെ അവകാശമെന്നും വി ശിവൻകുട്ടി പറഞ്ഞു. നേമത്ത് 1000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും അദേഹം വ്യക്തമാക്കി.

മാതേതരത്വ ജനാധപത്യ നിലപാടിൽ ഉറച്ച് നിന്നാണ് താൻ മത്സരിക്കുന്നത്. സ്ഥാനാർഥികളെ സംബന്ധിച്ചിടത്തോളം ആര് വോട്ട് ചെയ്താലും സ്വീകരിക്കുക എന്നതാണെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.

എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ സംവാദത്തിൽ പിന്മാറി. വികസന കാര്യങ്ങളിൽ ചർച്ച നല്ലതാണ്. ഈ ചർച്ച അദേഹത്തിന് ഒരുപാട് ദോഷം ചെയ്യുമെന്നത് കണ്ടാണ് ഇപ്പോൾ ചർച്ചയിൽ നിന്ന് പിന്മാറിയതെന്ന് വി ശിവൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!