ആർഎസ്എസിൻ്റെ നാവ് വാടകയ്ക്ക് എടുത്ത് എസ്എഫ്ഐയുടെ മേൽ മുഖ്യമന്ത്രി കുതിര കയറണ്ട: കെ എൻ ബാലഗോപാൽ

കൊച്ചി: കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് എസ്എഫ്ഐക്കെതിരെ ഇറക്കിയ പത്രക്കുറിപ്പ് അങ്ങേയറ്റം പരിഹാസ്യമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ.

കോൺഗ്രസ് ഓഫീസുകൾക്കുനേരെ ബിജെപി നടത്തിയ അക്രമം മറച്ചുവയ്ക്കാനും സർക്കാരിനെതിരായ ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനും മാധ്യമശ്രദ്ധ തിരിച്ചു വിടേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

സ്വന്തം മന്ത്രിസഭയിലെ ഒരു അംഗത്തെ നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽനിന്ന് പിടിച്ചിറക്കി അപമാനിച്ച് ഇനി നടന്നു പൊയ്ക്കോളാൻ യുവമോർച്ചക്കാർ കൽപ്പിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഒരു വീര്യവും കണ്ടിരുന്നില്ല.

നാടിന്റെ ക്രമസമാധാന പാലനം ബിജെപിക്കാർ ഏറ്റെടുക്കുന്നത് ജനം ചർച്ച ചെയ്യാതിരിക്കാൻ എസ്എഫ്ഐ പ്രവർത്തകരുടെമേൽ കുതിരകയറി മാധ്യമ ശ്രദ്ധ തിരിച്ചുവിടാനുള്ള കെഎസ്‌യു-യൂത്ത് കോൺഗ്രസ്‌ നിലവാരത്തിലുള്ള കുതന്ത്രമാണ് മുഖ്യമന്ത്രി പ്രയോഗിക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!