ചങ്ങനാശേരി: വാഴപ്പള്ളി മഹാദേവക്ഷേത്രത്തിലെ ഉത്സവം 26ന് കൊടിയേറി ഏപ്രിൽ 4ന് സമാപിക്കും. ബുധനാഴ്ച രാവിലെ 8.30ന് പഞ്ചരത്‌ന കീർത്തനാലാപനം, 10.40നും 11.45നും മധ്യേ ക്ഷേത്രം തന്ത്രി തെക്കേടത്ത് മേമന പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി പടിഞ്ഞാറെ ഇല്ലം അനിൽ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്. ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്.
വൈകിട്ട് 5 ന് പഞ്ചാക്ഷരീമന്ത്ര നാമജപ ഘോഷയാത്ര 6ന് കലാപരിപാടികളുടെ ഉദ്ഘാടനം മന്ത്രി വി. എൻ വാസവൻ നിർവ്വഹിക്കും. 6.30ന് തിരുവാതിരകളി, 7ന് സംഗീതസദസ്, 8.30ന് കഥാപ്രസംഗം.
27 മുതൽ ഏപ്രിൽ 3 വരെ വൈകിട്ട് 5.30ന് കാഴ്ചശ്രീബലി.
27ന് വൈകിട്ട് തിരുവാതിരകളി, 28ന് വൈകിട്ട് കൈകൊട്ടിക്കളി, രാത്രി 9ന് കഥകളി-ദക്ഷയാഗം, 29ന് ഉച്ചയ്ക്ക് 12ന് ഉത്സവബലിദർശനം, 6.30ന് തായമ്പക അരങ്ങേറ്റം, 8ന് സംഗീതകച്ചേരി, 9.30ന് കഥകളി-നളചരിതം രണ്ടാംദിവസം, കിരാതം. 30ന് രാവിലെ 10-30ന് പ്രഭാഷണം- ഉണ്ണികൃഷ്ണൻ മാടമന, 12ന് ഉത്സവബലിദർശനം, വൈകിട്ട് 5.45നും 6നും തിരുവാതിരകളി, 6.30ന് കുച്ചിപ്പുഡി, 7ന് സംഗീതസദസ്, 8.30ന് നൃത്തസന്ധ്യ. 31 ന് രാവിലെ 10ന് അയ്യപ്പ ഭാഗവതപാരായണം, വൈകിട്ട് 6 ന് ഭക്തിഗാനസുധ, 6.30 ന് സോപാനസംഗീതം, 7.30ന് കൈകൊട്ടിക്കളി, 8.30ന് ഗാനമേള, 9.30ന് വയലിൽ ഫ്യൂഷൻ-കുമാരി ഗംഗ ശശിധരൻ.
ഏപ്രിൽ 1ന് രാവിലെ 8.30 ന് നൂറ്റിയൊന്ന് കലംവഴിപാട് പുറപ്പെടുന്നു, 10ന് കാവടിയാട്ടം പുറപ്പെടുന്നു.11ന് ഓട്ടംതുള്ളൽ, വൈകിട്ട് 4 ന് തേങ്ങായേറ് വഴിപാട്, 5.30ന് വേലകളി, 7.30ന് സേവ, അഷ്ടപദി രാത്രി 9ന് നൃത്തനൃത്യങ്ങൾ, 10ന് സംഗീതസദസ്സ്-കാവാലം ശ്രീകുമാർ, 2ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലി, വൈകിട്ട് 4ന് തേങ്ങായേറ് വഴിപാട്, 3.30ന് ഓട്ടൻതുള്ളൽ, 7.30ന് സേവ, അഷ്ടപദി 9.30ന് തിരുവാതിരകളി 10ന് നൃത്തം, 11.30ന് വലിയവിളക്ക്.
3ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി, 4ന് തേങ്ങായേറ് വഴിപാട്, 3.30ന് ഓട്ടൻതുള്ളൽ, 7ന് സേവ, രാത്രി 10.30ന് മ്യൂസിക്കൽ ബാന്റ് ഷോ, പുലർച്ചെ 1 മുതൽ പള്ളിവേട്ട എഴുന്നള്ളിപ്പ്.
4 ന് ആറാട്ട്, രാവിലെ 9 ന് കമ്പുകളി, 11ന് കൊടിയിറക്ക്, 11.30ന് സംഗീതക്കച്ചേരി, 12ന് പ്രസാദമൂട്ട്, 3.30ന് പഞ്ചാരിമേളം, 4.30ന് ആറാട്ട്പുറപ്പാട്, വേലകളി, 6.30ന് നൃത്തം, 7.30ന് ഗാനമേള, രാത്രി 10.30ന് കുറത്തിയാട്ടം, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 1ന് ആറാട്ടു സ്വീകരണം(പള്ളിവേട്ട ആൽമരച്ചുവട്ടിൽ, പാണ്ടിമേളം, 3.30 ന് അകത്തെഴുന്നള്ളിപ്പ്, വരവേൽപ്പ്, വലിയകാണിക്ക, ആകാശവിസ്മയം, കലശാഭിഷേകം.
