‘മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല, പാർട്ടി ആവശ്യപ്പെട്ടതിനാൽ അനുസരിച്ചു’

തിരുവനന്തപുരം : മത്സരിക്കണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടതിനാൽ താൻ അനുസരിച്ചെന്നും ആർ ശ്രീലേഖ. നിയമസഭ തെരഞ്ഞെടുപ്പിൽ ആർ ശ്രീലേഖയാണ് വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥി. ശക്തമായ മത്സരം കാഴ്ച വെക്കുമെന്നും ആർ ശ്രീലേഖ. ഗണേഷ് കുമാറിനെതിരായ എഫ് ബി പോസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ എന്ത് കൊണ്ട് നടപടി എടുത്തില്ലെന്നും ശ്രീലേഖ ചോദിച്ചു. കുടുംബ പ്രശ്നം മാത്രമല്ല, ധാർമികതയും പ്രശ്നം കൂടിയുണ്ടെന്നും ശ്രീലേഖ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!