’24 മണിക്കൂർ’ ചോദ്യത്തോട് ക്ഷോഭിച്ച് വിഡി സതീശൻ, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്നില്ല

ന്യൂഡൽഹി : കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക 24 മണിക്കൂറിനുള്ളിൽ പുറത്തിറക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് വി ഡി സതീശൻ.

ഇന്നലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, സതീശൻ യു ഡി എഫ് സ്ഥാനാർഥി പട്ടിക 24 മണിക്കൂറിനുള്ളിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം 24 മണിക്കൂർ പിന്നിട്ട വേളയിലായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം.

തെറ്റായ വാർത്തകൾ നൽകി നിങ്ങളുടെ വിശ്യാസിത കളയരുതെന്നായിരുന്നു രോഷത്തോടെ സതീശൻ പ്രതികരിച്ചത്. ദില്ലിയിൽ ഹൈക്കമാൻഡുമായുള്ള ചർച്ചകകൾക്കിടെയായിരുന്നു സതീശനോട് മാധ്യമങ്ങൾ ഇക്കാര്യം ചോദിച്ചത്.

അതേസമയം ഇന്ന് പട്ടികയുണ്ടാകില്ലെന്നാണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. പട്ടിക നാളെയോടെ എന്നും കെ പി സി സി അധ്യക്ഷൻ സൂചന നൽകി. തർക്കങ്ങൾ ഒന്നുമില്ലെന്ന് കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും പ്രതികരിച്ചു.

ഇന്ന് യോഗം ചേർന്നിട്ടില്ലെന്നും മധുസൂദൻ മിസ്ത്രിക്ക് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് യോഗം ചേരാനാകത്തതെന്നും നേതാക്കൾ വിവരിച്ചു. നാളെ യോഗം ചേർന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!