കെഎസ്‌യു നേതാവിന് മർദ്ദനം; പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ആരോപണം…

കണ്ണൂർ : പിണറായിയില്‍ കെഎസ്‌യു നേതാവിന് മര്‍ദ്ദനം. കായലോട് വെച്ചാണ് കെഎസ്‌യു നേതാവിന് മര്‍ദ്ദനമേറ്റത്. ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ് മലപ്പിലായിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

കായലോട് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. രണ്ടംഗ സംഘമാണ് വൈഷ്ണവിനെ ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണ് എന്നാണ് ആരോപണം. പരിക്കേറ്റ വൈഷ്ണവ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!