തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുമായി സ്പാ ജീവനക്കാരി

പത്തനംതിട്ട : തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകളുമായി അതിജീവിതയായ സ്പാ ജീവനക്കാരി.

നടന്നത് കൊട്ടേഷനും, ഗുണ്ടാ പിരിവുമാണെന്നും അമ്പതിനായിരം രൂപ ആവശ്യപ്പെട്ടെന്നും അതിജീവിത മാധ്യമങ്ങളോട് വെളിപ്പെടുത്തി. കൂടാതെ  ക്രൂര പീഡനമാണ് താൻ  നേരിട്ടതെന്നും ,കഴുത്തിൽ കത്തി വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും അതിജീവിത പറഞ്ഞു. ബലാത്സംഗത്തിന്റെ വീഡിയോ ഫോണിൽ മരണ സുബിൻ ചിത്രീകരിച്ചു.

സ്പായിൽ ഒരു കസ്റ്റമർ ഉണ്ടായിരുന്നു. കസ്റ്റമറെ ഉപദ്രവിച്ച ശേഷം അയാൾക്കൊപ്പം കിടത്തിയും നഗ്ന ദൃശ്യങ്ങൾ പകർത്തി. ഉന്നത സ്വാധീനമുണ്ടെന്നും, ആരെയും ഭയമില്ലെന്നും മരണ സുബിൻ അടക്കം ഗുണ്ടകൾ പറഞ്ഞു തന്നെ ഭീഷണിപ്പെടുത്തി. സ്പായിലെ തൻ്റെ സഹപ്രവർത്തകയും പീഡനത്തിന് ഒത്താശ ചെയ്തു എന്നും അതിജീവിത ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!