എലപ്പുള്ളി പഞ്ചായത്തിൽ ആവശ്യത്തിന് മദ്യം ലഭിക്കുന്നില്ലെന്ന് നവ കേരള സദസിൽ പരാതി ; ശരവേഗത്തിൽ പരിഹാരം


പാലക്കാട്‌ : നവ കേരള സദസിൽ ലഭിച്ച പരാതിക്ക് ആഴ്ചകൾക്കുള്ളിൽ തന്നെ പരിഹാരം കണ്ട് സർക്കാർ.

ആവശ്യത്തിന് മദ്യം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് പരിഹാരം. പാലക്കാട്‌ ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ ആവശ്യത്തിന് മദ്യം ലഭിക്കാതെ തദ്ദേശിയർ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് കാണിച്ച് പാലക്കാട് സ്വദേശി നവ കേരള സദസിൽ നൽകിയ പരാതിയിലാണ് ശരവേഗത്തിൽ നടപടി ഉണ്ടായിരിക്കുന്നത്.

എലപ്പുള്ളി പഞ്ചായത്തിലെ മദ്യ ലഭ്യതയുടെ പ്രശ്നം പരിഹരിക്കാനായി പാറപിരിവിലുള്ള ബീവറേജസ് ഔട്ട്ലെറ്റിൽ കൂടുതൽ കൗണ്ടറുകൾ തുറക്കും. ഇതിന് പുറമെ, സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടർ സംവിധാനവും നടപ്പിലാക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള പുതിയ സംവിധാനങ്ങൾ യാഥാർത്ഥ്യമാകുന്നതോടുകൂടി എലപ്പുള്ളി പഞ്ചായത്തിലുള്ളവർക്കും പരിസരവാസികൾക്കും മദ്യം ലഭിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ലെന്ന് ഉറപ്പാക്കുകയാണ് സർക്കാർ.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!