കേരള സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് പ്രമുഖരായ നാല് വ്യക്തികൾക്ക്…

തിരുവനന്തപുരം : കേരള സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് പ്രമുഖരായ നാല് വ്യക്തികൾക്ക് നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

ചലച്ചിത്ര നടൻ മധു, കവി-സംവിധായകൻ ശ്രീകുമാരൻ തമ്പി, മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ, ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനും ഒളിമ്പ്യനുമായ പി.ആർ. ശ്രീജേഷ് എന്നിവരെയാണ് ഈ അംഗീകാരത്തിനായി സർവകലാശാല സിൻഡിക്കേറ്റ് ഗവർണർക്ക് ശുപാർശ ചെയ്തത്.

ഇതിൽ ഡോ. കെ. രാധാകൃഷ്ണന് ഓണററി ഡി.എസ്സി (Doctor of Science) ബിരുദവും മധു, ശ്രീകുമാരൻ തമ്പി, പി.ആർ. ശ്രീജേഷ് എന്നിവർക്ക് ഓണററി ഡിലീറ്റ് (Doctor of Letters) ബിരുദവുമാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!