കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു

ഗൂഡല്ലൂർ : കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു. വുഡ് ബ്രെയർ എസ്റ്റേറ്റിലെ മാതമ്പ(55) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.30നാണ് സംഭവം.

പരിക്കേറ്റ മാതമ്പനെ ഗൂഡല്ലൂർ ജില്ലാ ഹെഡ്ക്വാട്ടേഴ്സസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരിസനക്കൊല്ലിയിലെ കുറമ്പരുടെ കോളനിയിൽ താമസക്കാരനായ മാതമ്പൻ ദേവർ ഷോലയിൽ നിന്നും കോളനിയിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിനിരയായത്. വലതുകാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്.

പട്രോളിങിനെത്തിയ വനപാലകർ ഇദ്ദേഹത്തെ ആശുപത്രിയിലെത്തി ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!