പത്തനംതിട്ട : മണ്ണാറക്കുളഞ്ഞി വടശ്ശേരിക്കര റോഡിൽ നരിക്കുഴിയിൽ ശബരിമല അയ്യപ്പഭക്തർ സഞ്ചരിച്ച കാർ ഗുഡ്സ് ഓട്ടോയിൽ ഇടിച്ച ശേഷം തോട്ടിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല.
ദർശനം കഴിഞ്ഞ് തിരികെ മടങ്ങുകയാ യിരുന്നു ഇവർ. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. നാട്ടുകാർ നടത്തിയ രക്ഷാ പ്രവർത്തനത്തിലൂടെ ഇവരെ രക്ഷപ്പെടുത്തി.
തോട്ടിൽ വെള്ളം കുറവായതിനാൽ വലിയ അപകടം ഒഴിവായി. ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായി തകർന്നു. മലയാലപ്പുഴ പോലീസ് നടപടി സ്വീകരിച്ചു.
