പാലാ : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ വള്ളിച്ചിറ സ്വദേശി സെബാസ്റ്റ്യൻ ( 55) കാർ യാത്രക്കാരായ രാമപുരം സ്വദേശികളായ സജിത്ത് (21) അമ്മ സുമ (42) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 12. 30 യോടെ പാലാ – രാമപുരം റൂട്ടിൽ ചെറുകണ്ടം ഭാഗത്താണ് അപകടം ഉണ്ടായത്.
