ശബരിമല സ്വര്‍ണക്കൊള്ള കേസ്…എൻ വാസുവിൻ്റെ ജാമ്യ ഹര്‍ജിയിൽ ഇന്ന് വിധി

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ.വാസുവും പുറത്തേക്ക്. പ്രതി സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടിയത്.

കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ.വാസു. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. വിവേചനം കാണിക്കാൻ പറ്റില്ലെന്നും ജാമ്യ ഹര്‍ജിയിൽ ഇന്ന് വിധി പറയുമെന്നുമാണ് ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി വ്യക്തമാക്കിയത്.

ഇതുവരെ നാലു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!