കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ നിർദ്ദേശകന്റെ കോളത്തിൽ വ്യാജ ഒപ്പിട്ടു… കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

കണ്ണൂർ ആന്തൂർ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ നിർദ്ദേശകന്റെ കോളത്തിൽ വ്യാജ ഒപ്പിട്ടതായി പരാതി. കോടല്ലൂർ വാർഡിലാണ് സംഭവം. ഇവിടുത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ നിർദ്ദേശകൻ ആയിരുന്ന കെ. പി കൃഷ്ണൻ ആണ് പരാതി നൽകിയത്.

വ്യാജ ഒപ്പിട്ടതിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പത്രിക നൽകിയ ഷമീമ വി. കെയ്ക്കതിരെ കേസെടുക്കണമെന്ന് ആവശ്യം. തളിപ്പറമ്പ് പൊലീസിലാണ് പരാതി നൽകിയത്. കെ. പി കൃഷ്ണൻ പറശ്ശിനിക്കടവ് സ്വദേശിയാണ്. സൂഷ്മ പരിശോധന ഘട്ടത്തിൽ എൽഡിഎഫ് പരാതിയെ തുടർന്ന് പത്രിക തള്ളിയിരുന്നു.

മലപ്പട്ടം പഞ്ചായത്തിലെ 12 -ആം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.കെ ശ്രേയയുടെയും കണ്ണപുരം പഞ്ചായത്തിലെ പത്താം വാര്‍ഡ് സ്ഥാനാര്‍ത്ഥി എം.എ ഗ്രേസിയുടെയും പത്രികകളും തള്ളിയിരുന്നു. ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ്.

പത്രികയില്‍ ഇവര്‍ ഒത്തു ചേർന്നൺചേര്‍ത്ത ഒപ്പ് വ്യാജമാണെന്ന് സൂക്ഷ്മപരിശോധനയില്‍ തെളിയുകയായിരുന്നു. ശ്രേയയുടെ പത്രിക തള്ളിയതോടെ മലപ്പട്ടം പഞ്ചായത്തിലെ 12ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ഷീനയ്ക്ക് എതിരാളികളില്ലാതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!