പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരം വിട്ട് മുകേഷ്..വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി…മടക്കം പൊലീസ് സുരക്ഷയോടെ

കൊല്ലം : വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്. എംഎല്‍എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് പുറപ്പെട്ടത്.പൊലീസ് സുരക്ഷയിലാണു നടൻ തിരുവനന്തപുരത്തുനിന്നും മടങ്ങിയത്.

കൊച്ചിയിലേക്കാണു മുകേഷ് പോകുന്നതെന്നാണു സൂചന.പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിൽ കൊല്ലത്തെ സ്വവസതിയിലേക്ക് അദ്ദേഹം പോകാൻ സാധ്യതയില്ല. അടുപ്പക്കാരായ ചില സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണു മുകേഷ് കൊച്ചിയിലേക്കു തിരിച്ചതെന്നാണ് വിവരം.

അതേസമയം ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കിയത്. പോകുന്നവഴികളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൂടിയാവാം ബോര്‍ഡ് നീക്കിയതെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!