കോട്ടയം : താഴത്തങ്ങാടി സ്വദേശിനി രഞ്ജിത എസ് വാധ്യാർക്ക് ഭാരത് സേവക് സമാജിന്റെ ദേശീയ അവാർഡ് ലഭിച്ചു.പൊതുപ്രവർത്തനരംഗത്തെ മികവിനാണ് ദേശീയ അവാർഡ് നൽകിയത്.
അനവധി പേർക്ക് ക്ഷേമ പെൻഷനുകൾ വാങ്ങി കൊടുക്കുന്നതിനും, അനവധി പേർക്ക് പ്രസവാനുകൂല്യം ചികിത്സാനുകൂല്യം തുടങ്ങിയവ നേടി കൊടുക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിച്ച ആളാണ് രഞ്ജിത എസ് വാദ്യാർ. ജീവകാരുണ്യ മേഖലയിൽ മികവാർന്ന പ്രവർത്തനത്തിലൂടെ ദുർബല ജനവിഭാഗങ്ങളെ മുഖ്യധാരയിൽ എത്തിക്കാൻ നേതൃത്വം നൽകിയ രഞ്ജിത എസ് വാദ്യാർക്കു ദേശീയ അവാർഡ് ലഭിച്ചത് അഭിമാന നേട്ടമായി.
സ്ത്രീകളുടെയും മറ്റ് ദുർബല വിഭാഗങ്ങളുടെയും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചതിനാണ് രഞ്ജിത എസ് വാദ്യർക്ക് ഭാരത് സേവക് സമാജ് അവാർഡ് സമ്മാനിച്ചത്.
ഒക്ടോബർ 13 ന് ബിഎസ്എസ് ഭവനിൽ നടന്ന ചടങ്ങിൽ ബിഎസ്എസിന്റെ ദേശീയ ചെയർമാൻ ബി എസ് ബാലചന്ദ്രനാണ് അവാർഡ് സമ്മാനിച്ചത്.
കോട്ടയം സ്വദേശിയായ രഞ്ജിത എസ് വാധ്യാർക്ക് ബിഎസ്എസ് ദേശീയ അവാർഡ്
