മലപ്പുറം: മലപ്പുറം, താനൂർ ശോഭപറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ചു നടന്ന കലാപരിപാടിയിൽ സാവരിയ ടീം ലോക പ്രശസ്ത ഗായിക സെറീനയുടെ ഇംഗ്ലീഷ് മെലഡിയായ സഫാരി ഗാനത്തിനു ദേവ വാദ്യമായ ഇടയ്ക്ക വായിച്ചു സംഗീത ലോകത്ത് തന്നെ അപൂർവമായ ഫ്യൂഷൻ സൃഷ്ടിച്ചു യുഎസ്എ വേൾഡ് റെക്കോർഡ് കരസ്ഥമാക്കി.

ഗിന്നസ് റെക്കോർഡ് ജേതാവായ ഡോ.നിരഞ്ജന ദാസ് ആണ് ഗാനം ആലപിച്ചത്. ഡോ. ഷാജു മച്ചാട് ആണു ഇടക്കയിൽ വിസ്മയം തീർത്തത്. സാവരിയ ഇടയ്ക്ക നിയന്ത്രണം ഡോ.നിവേദിത ദാസ്, ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഡോ. ജിതേന്ദ്ര വർമ എന്നിവർ ചേർന്ന് നിർവഹിച്ചു.

ലേഖാസ് ഡിജിറ്റൽ വേൾഡിന്റെ ബാനറിൽ നടന്ന ഫ്യൂഷന്റെ പ്രോഗ്രാം ഡയറക്ടർ നിജീഷ് രാമദാസ് ആയിരുന്നു.
