കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരത്തും കോട്ടയത്തും തൃശൂരുമാണ് ബിജെപി പ്രതിഷേധം നടത്തിയത്.
കോട്ടയത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ആണ് നേതൃത്വം നൽകിയത്. ആശുപത്രി കവാടത്തിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു.
നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. ആശുപത്രിയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
നെയ്യാറ്റിന്‍കര- കാട്ടാക്കട റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി. വനിതാ പ്രവര്‍ത്തകരടക്കം റോഡില്‍ കിടന്നാണ് പ്രതിഷേധിച്ചത്.വലിയ രീതിയില്‍ മുദ്രാവാക്യം വിളിച്ചാണ് ബിജെപി പ്രതിഷേധിച്ചത്.
