കോട്ടയം: ഏറ്റുമാനൂരിലെ ക്ലിനിക്കിൽ നിന്ന് ഡോക്ടറെ എംഡിഎംഎയുമായി പൊലീസ് പിടികൂടി. ഏറ്റുമാനൂരിലെ ഡയൽ ഡോക്ടർ ഹോം ക്ലിനിക്കിൽ നിന്നാണ് ഡോക്ടർ അരുൺ മുരളീധരനെ പിടികൂടിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്.
ഡോക്ടറുടെ കൈവശത്തുനിന്ന് 0.8 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ഇയാൾ ഏറ്റുമാനൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
