കുത്തനെ കുറഞ്ഞ് സ്വര്‍ണവില..

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 85 രൂപയും ഒരു പവൻ സ്വർണത്തിന് 680 രൂപയുമാണ് കുറഞ്ഞത്. 71,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 8985 രൂപ നൽകണം.

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വർണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാൾമാർക്ക് ചാർജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേർത്ത് നൽകേണ്ടിവരും.

രാജ്യാന്തര തലത്തിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം സ്വർണ വിലയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. സ്വർണത്തിൻറെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വർണത്തിൻറെ വില നിർണയിക്കുന്നതിൻറെ അടിസ്ഥാന ഘടകങ്ങൾ. കഴിഞ്ഞ മാസങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് സ്വർണവില ഉയരാൻ ഇടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!