തൃശൂർ : പൂര സമയത്ത് ആംബുലൻസില്‍ തിരുവമ്പാടിയിലെത്തിയ സുരേഷ് ഗോപി എംപിക്കെതിരെ കേസ്
ആംബുലൻസ് നിയമവിരുദ്ധമായി ഉപയോഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് നിയന്ത്രണം ലംഘിച്ചുവെന്നും എഫ് ഐ ആറില്‍ പറയുന്നു.
തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസം പുലർച്ചെ മൂന്ന് മണിയോടെ സുരേഷ് ഗോപി തിരുവമ്ബാടിയിലെത്തിയത് സേവാ ഭാരതിയുടെ ആംബുലൻസിലായിരുന്നു. ഇത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷ് നല്‍കിയ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. ആറുമാസംവരെ തടവുകിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.
രോഗികളെ മാത്രം കൊണ്ടുപോകാൻ അനുവാദമുള്ള ആംബുലൻസില്‍ യാത്ര ചെയ്തു, മനുഷ്യജീവന് ഹാനി വരാൻ സാദ്ധ്യതയുള്ള തരത്തില്‍ ആംബുലൻസ് സഞ്ചരിച്ചു, ജനത്തിരക്കിനിടയിലൂടെ ആംബുലൻസിന്റെ നിയമപരമായ ഉദേശങ്ങളെ മുഴുവൻ കാറ്റില്‍പ്പറത്തി തുടങ്ങിയ കാര്യങ്ങളും എഫ് ഐ ആറില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരൻ മോട്ടോർ വാഹനവകുപ്പിനും പരാതി നല്‍കിയിരുന്നു.
പൂര സമയത്ത് ആംബുലൻസില്‍ തിരുവമ്പാടിയിലെത്തിയ സുരേഷ് ഗോപി എംപിക്കെതിരെ കേസ്
