വളവ് തിരിയുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടമായി; വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു..

കൂമുള്ളി : കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം.‌ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സംഘം വളവ് തിരിയുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഉള്ള്യേരി-കോഴിക്കോട് റൂട്ടിൽ കൂമുള്ളിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നടുവണ്ണൂർ സ്വദേശികളായ രണ്ടുപേരിൽ ഒരാളായ വലിയപറമ്പിൽ ആലിക്കോയ എന്നയാളെ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ വാഹനം തലകീഴായി മറിഞ്ഞു. കാറിന്റെ മുൻവശം പൂർണമായി തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് സ്ഥലത്ത് ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധവും തകരാറിലായി. നാട്ടുകാർ ചേർന്ന് കാർ റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!