വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കൊച്ചിയിൽ പ്രതിഷേധം… പ്രകാശ് രാജും അഭിജിത് ദീപ്കെയും…

കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കൊച്ചിയിൽ സിജെപിയുടെ പ്രതിഷേധം. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും നടൻ പ്രകാശ് രാജും പ്രതിഷേധ പരിപാടിയായ ‘ജന്തർമന്തർ അറ്റ് കൊച്ചി’യിൽ പങ്കെടുക്കാനെത്തി.

മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി രാജേന്ദ്ര മൈതാനിയിലെത്തി. വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

അതേസമയം, ഭരണഘടനാ സംരക്ഷണവും വോട്ടുകൊള്ളയും ഉയർത്തി കോഴിക്കോട്ട് ഇന്ന് കോൺഗ്രസിന്റെ മഹാറാലി നടക്കും. കോഴിക്കോട് കടപ്പുറത്താണ് റാലി സംഘടിപ്പിക്കുന്നത്. റാലിയുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!