കനത്ത മഴ;എ സി റോഡിൽ വെള്ളം കയറി

ചങ്ങനാശ്ശേരി : കനത്ത മഴയിൽ ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിലായി.

ചങ്ങനാശ്ശേരി ആലപ്പുഴ റോഡിലും കിടങ്ങറ മുതൽ പാറയ്ക്കൽ കലുങ്ക് വരെയുള്ള ഭാഗത്തും വെള്ളം കയറിയിട്ടുണ്ട്. എന്നാൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല.

എ സി റോഡിൽ വെള്ളം കയറുന്നതിന് തടയിടുകയെന്ന ലക്ഷ്യവുമായി സെമി എലിവേറ്റഡ് ഹൈവേ ആയി പുനർ നിർമ്മിച്ച റോഡിലാണ്  ഈ മഴയിലും വെള്ളം കയറിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!