കേച്ചേരിയിൽ  കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ സ്വകാര്യ ബസടിച്ച് 15 പേർക്ക് പരിക്ക്

തൃശൂർ: കേച്ചേരിയിൽ  കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ സ്വകാര്യ ബസടിച്ച് അപകടം. 15 പേർക്ക് പരിക്കേറ്റു. രാവിലെ ഒൻപതോടെയാണ്  അപകടം.

തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരു ബസ്സുകൾക്കും കേടുപാടുകളിൽ സംഭവിച്ചു. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് കേച്ചേരിയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കുന്നംകുളം സബ് ഇൻസ്പെക്ടർ ജ്യോതിസിന്റെ നേതൃത്വത്തിലുള്ള പോലീസ സംഘം സ്ഥലത്തെത്തി  വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!