സീനിയർ സിറ്റിസൺസ് ഫോറം അവാർഡ് വിതരണവും അനുമോദനവും നടത്തി

പാമ്പാടി :  സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അവാർഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു.  പ്രസിഡന്റ്‌ സി. എസ്. അശോക് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം  പാമ്പാടി പോലീസ് എസ് എച്. ഓ. റിച്ചാർഡ് വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഗവ : ,
എയ്ഡഡ് ഹൈസ്കൂളുകളിലെ എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ സാമ്പത്തിക പിന്നാക്കമായ കുട്ടികൾക്ക് ക്യാഷ് അവാർഡു വിതരണവും നടത്തി. സബ് ഇൻസ്‌പെക്ടർ    ഉദയകുമാർ,
സെന്റ്. തോമസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ഷൈജു. കെ. ഐസക്  എന്നിവർ പ്രസംഗിച്ചു. തുടർന്ന്  ജന്മദിനാഘോഷം , കലാപരിപാടികൾ എന്നിവ അരങ്ങേറി.

എബ്രഹാം ജേക്കബ്, പി. ആർ. രാധാകൃഷ്ണൻ, പി. കെ. മോഹനകുമാർ, ഡോ. ശ്രീകുമാർ. ഡി.മേനോൻ , പി. ആർ. തോമസ്, എം. രാമകൃഷ്ണ പിള്ള, ബിജി ജോസഫ് , പി. സി. ബെന്നി, ടി. കെ. വർഗീസ്
തുടങ്ങിയവർ പ്രസംഗിച്ചു.

അമ്മിണി മാത്യു , ടെൻസ് ടി ബേബി, മോൻസി ജെയിംസ്, ജിബി സാജൻ, പി. പി. ബെന്നി  എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!