ന്യൂഡൽഹി : ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ ധാരണയിലെത്തിയതിൽ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയസമ്മത പ്രകാരമാണെന്നും ഡൽഹിയിൽ ഞായറാഴ്ച ചേർന്ന എൻഡിഎ നേതാക്കളുടെ യോഗത്തിലാണ് പ്രധാനമന്ത്രി പറഞ്ഞത്. വെടിനിർത്തൽ ധാരണയിലെത്തിച്ചേരാൻ ആവശ്യപ്പെട്ട് പാകിസ്താൻ ഇന്ത്യയെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നെന്നും മോദി കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും വെടിനിർത്തൽ ധാരണയിലെത്തിച്ചേർന്നതിന് പിന്നാലെ അതിന് വഴിവെച്ചത് തന്റെ ഇടപെടലാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യ അന്നേ ഈ വാദത്തെ തള്ളിക്കളഞ്ഞിരുന്നെങ്കിലും ട്രംപ് പിന്നീടും സമാനവാദം ഉയർത്തിയിരുന്നു.
വെടിനിർത്തൽ ധാരണയിൽ മൂന്നാംകക്ഷിയുടെ ഇടപെടലില്ല… ആവർത്തിച്ച് നരേന്ദ്ര മോദി…
