നവവത്സര സമ്മാനമായി കോട്ടയത്ത് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം 12 ന് സമര്‍പ്പിക്കും

കോട്ടയം : പുതുവർഷ സമ്മാനമായി കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം യാഥാര്‍ഥ്യമാക്കപ്പെട്ടു.

ജനുവരി 12 ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

കോട്ടയത്തിനു നവവര്‍ഷ സമ്മാനമായി പാസ്‌പോര്‍ട്ട് സേവാകേന്ദ്രം സമര്‍പ്പിക്കുമെന്ന ഉറപ്പ് പാലിച്ച നരേന്ദ്രമോദി സര്‍ക്കാരിനും കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജില്‍ ലാല്‍ അഭിനന്ദനം അറിയിച്ചു.

കൂടുതല്‍ സൗകര്യങ്ങളോടെ അത്യാധുനിക പാസ്‌പോര്‍ട്ട് സേവാ കേന്ദ്രമാണ് കോട്ടയം ടിബി റോഡില്‍ ടിബിക്ക് എതിര്‍വശത്തായി ഒലീവ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

കെഎസ്ആര്‍ടിസിക്കു സമീപമുളള ഓഫീസ് പൊതുജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമായ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ക്കിംഗ് സൗകര്യവും പുതിയ ഓഫീസിന്റെ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!