കിടങ്ങൂരിൽ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് മരണപ്പെട്ടു

കോട്ടയം :കിടങ്ങൂർ ചെമ്പിളാവിൽ പടക്ക നിർമ്മാണ ശാലയുടെ സമീപമുള്ള വീടിന്റെ ടെറസിൽ ഉണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ചെമ്പിളാവ് ഐക്കരയിൽ ജോസിന്റെ മകൻ ജോജി ജോസാണ് (21)മരണമടഞ്ഞത്.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വീടിന്റെ ടെറസിന് മുകളിൽ ഉണങ്ങാനിട്ടിരുന്ന വെടിമരുന്നിന് തീ പിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോജി യെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . സംസ്കാരം ഞായറാഴ്ച 4 ന് ചെമ്പിളാവ് ചെറുപുഷ്പം ദേവാലയത്തിൽ.
അമ്മ: സെലിൻ ജോസ് (ചെമ്പിളാവ് മുണ്ടക്കൽ കുടുംബാംഗം).

സംഭവത്തെത്തുടർന്ന് അനധികൃതമായി പടക്കനിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുകയും പടക്കനിർമ്മാണശാല നടത്തുകയും ചെയ്ത കേസിൽ ചെമ്പിളാവ്
കാരക്കാട്ടിൽ മാത്യു ദേവസ്യ, മക്കളായ ബിനോയ്‌ മാത്യു, ബിനീഷ് മാത്യു എന്നിവരെ കിടങ്ങൂർ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!