ഖലിസ്‌താൻ തീവ്രവാദി നേതാവ് കശ്മീർ സിങ് ഗാൽവാഡിയെ എൻഐഎ അറസ്റ്റ് ചെയ്തു

മോത്തിഹാരി : ഖലിസ്‌താൻ തീവ്രവാദി നേതാവ് കശ്മീർ സിങ് ഗാൽവാഡിയെ എൻഐഎ അറസ്റ്റ് ചെയ്തു.

2022ലെ ഖലിസ്‌താൻ തീവ്രവാദ ഗൂഢാലോചനാ കേസിൽ പ്രതിയാണ് കശ്‌മീർ സിങ്. പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഗാൽവാഡി ബിഹാറിലെ മോത്തിഹാരിയിലാണ് പിടിയിലായത്.

വിദേശത്ത് താമസിച്ച് ഖലിസ്താൻ മൂവ്മെൻ്റിന് നേതൃത്വം കൊടുക്കുന്ന ഹർവീന്ദർ സിങ് സന്ധു ഉൾപ്പെടെയുള്ള തീവ്രവാദികളുമായി ഇയാൾക്ക് ബന്ധമുണ്ട്. എൻഐഎ നൽകുന്ന വിവരപ്രകാരം 2016ൽ പഞ്ചാബിലെ നാഭജയിലിൽ നിന്ന് രക്ഷപെട്ട ആറുപേരിൽ ഒരാളാണ് കശ്മീർ സിങ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!