പി.എസ്.സിയിൽ തീരുമാനങ്ങൾ കോക്കസിന്റെ കൈകളിൽ; ചെയർമാനെതിരെ മൊഴി നൽകി അംഗങ്ങൾ…

തിരുവനന്തപുരം : പി.എസ്.സിയിലെ പ്രധാന തീരുമാനങ്ങൾ ചെയർമാന്റെ നേതൃത്വത്തിലുള്ള ഏതാനും പേരടങ്ങുന്ന സംഘമാണ് കൈക്കൊള്ളുന്നതെന്ന് അംഗങ്ങൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായി സൂചന.

പരീക്ഷാത്തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മൂന്ന് പി.എസ്.സി. അംഗങ്ങളിൽനിന്നാണ് ഇതുവരെ മൊഴിയെടുത്തത്.

ചെയർമാനും ഒന്നോ രണ്ടോ അംഗങ്ങളും ഉൾപ്പെടുന്ന സംഘം നിർണായക തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് മൊഴികളിൽ വ്യക്തമാകുന്നതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!