തിരുവന്തപുരം: പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ അഭിനന്ദിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അഭിനന്ദിക്കുന്നുവെന്ന് കെ മുരളീധരന്‍. ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് തന്നെ പുറത്തിറിക്കി.
യുദ്ധമുണ്ടാകുമോയെന്ന അന്തരീക്ഷത്തില്‍ എല്ലാവരും ഇങ്ങനെ ഭയന്നിരിക്കുമ്പോഴാണ് ഈ ലിസ്റ്റ് പുറത്ത് വന്നത്. ബോംബ് പൊട്ടും എന്ന സ്ഥാനത്ത് ഒരു ഏറ് പടക്കം പോലും പൊട്ടിയില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
വിരുദ്ധ ചേരിയില്‍ നില്‍ക്കുമ്പോഴും ചിലയാളുകള്‍ക്ക് ചില സമാനതകള്‍ ഉണ്ടാകും. എംവി ഗോവിന്ദന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായപ്പോള്‍ സണ്ണി ജോസഫ് കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റായിരുന്നു. എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായപ്പോള്‍ സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായെന്ന് മുരളീധരന്‍ പറഞ്ഞു. അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവരുന്ന ഒരുമുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടാകട്ടെ. കഴിഞ്ഞ കുറച്ചുകാലമായി അത്തരമൊരു ഭാഗ്യം പല മുന്‍ പ്രസിഡന്റുമാര്‍ക്കും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുരളീധരന്‍പറഞ്ഞു.
ലീഡര്‍ കെ കരുണാകരന്‍ പറഞ്ഞ ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. ഇലക്ഷന്‍ ജയിക്കാന്‍ വെള്ളം വേറെ കുടിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. വോട്ടര്‍ പട്ടികയില്‍ വോട്ട് പേര് ചേര്‍ക്കാതെ ഈ അന്തരീക്ഷത്തില്‍ വിജയിക്കാന്‍ കഴിയില്ല. അക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഇവിടെയുളളവര്‍ പ്രതിജ്ഞയെടുത്ത് പിരിയണം. എന്നാല്‍ ഉദ്ദേശിച്ചപോലെ നല്ലവിജയം ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു.
