സ്വകാര്യ മാളിലെ കടയിൽ നിന്ന് സൗന്ദര്യവർധക വസ്‌തുക്കൾ മോഷ്‌ടിച്ചെന്ന കേസ്…വിദ്യാർത്ഥികളായ രണ്ട് പേർ പിടിയിൽ…

കോഴിക്കോട് : നഗരത്തിലെ മാളില്‍ കറങ്ങി നടന്ന് മോഷണം നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. സ്വകാര്യ സ്ഥാപനത്തിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിദ്യാര്‍ത്ഥികളായ പെരിന്തല്‍ണ്ണ പുളിക്കത്തൊടി സ്വദേശി മുഹമ്മദ് ഷമീര്‍ (21), തോട്ടേക്കാട് ആലിക്കപറമ്പില്‍ സബിത (19) എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് പന്തീരാങ്കാവിന് സമീപം ആറുവരിപ്പാതയോട് ചേര്‍ന്നുള്ള ഹൈലൈറ്റ് മാളിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവർച്ച നടന്നത്. വില്‍പ്പനയ്ക്ക് വച്ച സൗന്ദര്യവര്‍ധക വസ്തുക്കളാണ് ഇരുവരും കവര്‍ന്നത്.

ഡിസ്‌പ്ലേയ്ക്ക് വെച്ച 8000 രൂപ വില വരുന്ന സാധനങ്ങൾ സെയില്‍സ് എക്‌സിക്യുട്ടീവിന്റെ കണ്ണുവെട്ടിച്ച് ഷമീറും സബിതയും കൈക്കലാക്കിയെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ സഹിതം മാള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പന്തീരങ്കാവ് പോലീസ് കേസെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

സബിത നേരത്തെ മറ്റൊരു മാളിലും സമാന രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നതായി പൊലീസ് പറയുന്നു. അന്ന് ആയിരം രൂപയിലേറെ വിലയുള്ള ചോക്ലേറ്റ് മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!